കെ.എസ്. മാധവനെതിരായ നടപടിക്കെതിരെ പ്രമുഖ അക്കാദമിക് പണ്ഡിതർ രംഗത്ത്

തിരുവനന്തപുരം: സംവരണ അട്ടിമറിക്കെതിരെ 'മാധ്യമ'ത്തിൽ ലേഖനമെഴുതിയ ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.എസ്. മാധവനെതിരായ കാലിക്കറ്റ് സർവകലാശാലയുടെ നടപടിക്കെതിരെ പ്രമുഖ അക്കാദമിക് പണ്ഡിതർ ഉൾപ്പെടെ രംഗത്ത്.

മാധവനെതിരായ നടപടിയിൽ നിന്ന് സർവകലാശാല അടിയന്തിരമായി പിൻമാറണമെന്ന് യു.ജി.സി മുൻ ചെയർമാനും സാമ്പത്തിക വിദഗ്ദനുമായ സുഖദൊ തൊറാട്ട്, ഫെമിനിസ്റ്റ് ചരിത്രകാരി ഉമ ചക്രവർത്തി, ഹൈദരാബാദ് ഇഫ്ളു പ്രഫസർ കെ. സത്യനാരായണ, നിസാർ അഹമ്മദ്, സാമ്പത്തിക വിദഗ്ദനും മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് മുൻ പ്രഫസറുമായ എം. കുഞ്ഞാമൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

അക്കാദമിക് സ്വാതന്ത്ര്യം തകർക്കുന്ന നടപടിയിൽ നിന്ന് കാലിക്കറ്റ് സർവകലാശാല പിൻമാറണമെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംവരണം ഉൾപ്പെടെയുള്ള സാമൂഹിക ഉൾച്ചേർക്കലിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളേണ്ട സർവകലാശാല ഇൗ തത്വങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതെണന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സനൽ മോഹൻ, ജെ. ദേവിക, സി. ലക്ഷ്മണൻ, മീന ഗോപാൽ, ടി.ടി ശ്രീകുമാർ, ഡോ. ആസാദ്, പി.കെ പോക്കർ, കെ.എം ഷീബ, യാസർ അറഫാത്ത്, ബർടൺ ക്ലീറ്റസ്, രേഖ രാജ്, രേശ്മ ഭരദ്വാജ്, ജയശീലൻ രാജ്, ശ്രുതി ഹെബർട്, മുഹമ്മദ് ഇർഷാദ് തുടങ്ങി 87 പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. 

Tags:    
News Summary - Leading academic scholars protest against action against Madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT