Posted On
date_range Updated On
date_range ചൊവ്വാഴ്ച ചേരാനിരുന്ന എൽ.ഡി.എഫ് യോഗം മാറ്റിവച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുമ്പോൾ പ്രധാന നേതാക്കൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. മാത്രമല്ല, പങ്കെടുക്കേണ്ടവരിൽ ഭൂരിഭാഗവും 60 കഴിഞ്ഞവരാണ് എന്നതും യോഗം മാറ്റിവെക്കാൻ കാരണമായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനവും മാറ്റിവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.