നിലമ്പൂരിലേത് യു.ഡി.എഫിന്റെ വിജയമല്ല, ജമാഅത്തെ ഇസ്‍ലാമിയുടെ വിജയമാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യു.ഡി.എഫിന്റെ വിജയമായി കണക്കാക്കാനാകില്ലെന്നും മതതീവ്രവാദ-രാഷ്ട്രവിരുദ്ധ സംഘടനയായ ജമാഅത്തെ ഇസ്‍ലാമിയുടെ വിജയമാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. യു.ഡി.എഫ് വിജയത്തിനപ്പുറം എൽ.ഡി.എഫിന്റെ വലിയ പരാജയമാണ് തെരഞ്ഞെടുപ്പ്.

നിലമ്പൂരില്‍ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ക്ക് വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായി. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്ക് വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.

11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകള്‍ ഷൗക്കത്ത് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ 19,760 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി മോഹൻ ജോർജ് 8,648 വോട്ടുകളും നേടി.

Tags:    
News Summary - LDF lost; Jamaat-e-Islami won - P.K. Krishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.