തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിെൻറ ഭാഗമായി ഇട തുമുന്നണി കാസർകോട് മുതൽ കളിയിക്കാവിളവരെ 620 കിലോമീറ്റർ നീളത്തിൽ സംഘടിപ്പിച്ച മനുഷ്യ മ ഹാശൃംഖലയിൽ പങ്കെടുത്തത് ലക്ഷങ്ങൾ. 60-70 ലക്ഷം പേർ അണിചേർന്നെന്നാണ് കണക്കുകൂട്ടൽ. സി.പി.എം പോളിറ്റ ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കാസർകോട്ട് ആദ്യ കണ്ണിയായി. കളിയിക്കാവിളയിൽ പി.ബി അംഗം എം.എ. ബേബി അവസാന കണ്ണിയായും നിന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ തിരുവനന്തപുരം പാളയത്തും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കിള്ളിപ്പാലത്തും ശൃംഖലയുടെ ഭാഗമായി. വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തമാണ് മനുഷ്യ മഹാശൃംഖലയിൽ ദൃശ്യമായത്. ശൃംഖലയിൽ കണ്ണിയായവർ ഭരണഘടനയുടെ ആമുഖം ഒരേ സമയം ഉറക്കെ വായിച്ചു. തുടർന്ന് പ്രതിജ്ഞയുമെടുത്തു.
സംസ്ഥാനത്ത് ഇതുവരെ നടത്തിയ ഏറ്റവും വലിയ പ്രതിഷേധക്കൂട്ടായ്മയാണ് മനുഷ്യ മഹാശൃംഖലയെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.