ചേ​ര്‍ത്ത​ല​യി​ലെ​ത്തി​യ പി. ​പ്ര​സാ​ദി​ന്​ ന​ല്‍കി​യ സ്വീ​ക​ര​ണം

എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി പി. പ്രസാദിന്​ ചേർത്തലയിൽ വരവേല്‍പ്​

ചേ​ര്‍ത്ത​ല: എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചേ​ര്‍ത്ത​ല​യി​ലെ​ത്തി​യ പി. ​പ്ര​സാ​ദി​ന്​ വ​ര​വേ​ല്‍പ്​ ന​ല്‍കി. ചൊ​വ്വാ​ഴ്ച 7.30ഓ​ടെ​യാ​ണ് പ്ര​സാ​ദ് ചേ​ര്‍ത്ത​ല​യി​ലെ​ത്തി​യ​ത്.

സി.​പി.​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ല്‍ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍കി. പി. ​തി​ലോ​ത്ത​മ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ത്തി​െൻറ തു​ട​ര്‍ച്ച​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ്യാ​വു​ന്ന​തു​മാ​ത്രം പ​റ​യു​ക​യും പ​റ​യു​ന്ന​തെ​ല്ലാം ചെ​യ്യു​ക​യും ചെ​യ്ത എ​ല്‍.​ഡി.​എ​ഫി​െൻറ വി​ക​സ​ന തു​ട​ര്‍ച്ച ജ​ന​ങ്ങ​ള്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ ​ഉ​റ​പ്പി​ലാ​ണ് ചേ​ര്‍ത്ത​ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം ജി. ​വേ​ണു​ഗോ​പാ​ല്‍, എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ടെ​ന്‍സ​ൺ, ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ടോ​മി എ​ബ്ര​ഹാം, സി.​ഇ. അ​ഗ​സ്​​റ്റി​ന്‍, എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദ്, ടി.​ടി. ജി​സ്‌​മോ​ന്‍, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എം.​സി. സി​ദ്ധാ​ര്‍ഥ​ന്‍, ഡി. ​പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

Tags:    
News Summary - ldf candidate p prasad got felicitation at cherthala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.