എൽ.ഡി.എഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്നു
Posted On
date_range Updated On
date_range എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പത്രിക സമർപ്പിച്ചു
കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് വരണാധികാരി മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് നൽകിയത്.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി തുടങ്ങിയവർ സ്ഥനാർഥിയെ അനുഗമിച്ചു.
തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയായ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.