വടകര: ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ച യുവാവ് 71,49,400 രൂപ ഒമ്പതു ശതമാനം പലിശ സഹിതം നൽകാൻ വിധി. വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയിൽ കുന്നാരപൊയിൽ മീത്തൽ കെ.എം. പ്രേമൻ (42) ബൈക്കിടിച്ച് മരിച്ച കേസിലാണ് വിധി.
വടകര എം.എ.സി.ടി ജഡ്ജി കെ. രാമകൃഷ്ണനാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. മണിയൂർ മുതുവന വാഴയിൽ വി. ശ്രീരൂപാണ് നഷ്ടപരിഹാരം നൽകേണ്ടത്.
നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജങ്ഷനിൽ 2020 ജനുവരി 22നാണ് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ബൈക്കിടിച്ചത്. കേസിൽ ആകെ 86,49,400 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി.
പ്രേമൻ സഞ്ചരിച്ച സ്കൂട്ടറിന് ആർ.സി ഉടമക്കുള്ള ഇൻഷുറൻസ് ഉള്ളതിനാൽ വിധി സംഖ്യയിൽ 15 ലക്ഷം രൂപ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്. ഹരജിക്കാർക്കുവേണ്ടി അഡ്വ. സുബിൻരാജ്, അഡ്വ. സി.ഒ. രഞ്ജിത്ത് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.