Posted On
date_range Updated On
date_range വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത് അഭിഭാഷകർ
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ വൈകിയെന്ന് ആരോപിച്ച് അഭിഭാഷകർ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു. കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നുമാണ് എസ്.ഐ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.