Posted On
date_range Updated On
date_range ജിമ്മിൽ വ്യായാമത്തിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
പരപ്പനങ്ങാടി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്. സുൽഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു.
ഭാര്യ: ഫസീല. മക്കൾ: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീൻ. സഹോദരി: ഇഷ മഹനാസ്. സ്വാതന്ത്ര്യ സമര സേനാനി കെ.പി.എച്ച്. നഹയുടെ പൗത്രനാണ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.