Posted On
date_range Updated On
date_range നടിക്കെതിരായ പരാമർശം: പി.സി ജോർജിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് നടത്തിയ മോശം പരാമർശത്തിൽ കേസെടുക്കാമെന്ന് നിയമോപദേശം. ലോ ഒാഫീസർ സംസ്ഥാന വനിത കമീഷനാണ് ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്.
ആഗസ്റ്റ് ഒമ്പതാം തീയതി ചേരുന്ന വനിത കമീഷൻ യോഗം നിയമോപദേശത്തിൽ തുടർനടപടികളെ സംബന്ധിച്ച് തീരുമാനമെടുക്കും. നടിക്കെതിരെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ സിനിമ രംഗത്തെ വനിത കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ് കമീഷെൻറ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കമീഷൻ നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.