ലോ അക്കാദമി: ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിയപ്പോള്‍ ഒന്നരമണിക്കൂറോളം പേരൂര്‍ക്കടയും കോളജ് പരിസരവും യുദ്ധക്കളമായി. ലാത്തിച്ചാര്‍ജിലും ഗ്രനേഡിലും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. വാവ ഉള്‍പ്പെടെ മുപ്പതോളം പ്രവര്‍ത്തകര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരുടെ കല്ളേറില്‍ കന്‍േറാണ്‍മെന്‍റ് അസി.കമീഷണര്‍ ജി. സുരേഷ്കുമാര്‍ അടക്കം പത്തോളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പൊലീസ് വാഹനങ്ങള്‍ തകരുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് രാവിലെ 10.30ഓടെയാണ് അമ്പലംമുക്കില്‍നിന്ന് ബി.ജെ.പി പേരൂര്‍ക്കടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.  മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ച് വി. മുരളീധരന്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തലിന് മുന്നിലത്തെിയതും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാര്‍, ഡ്രൈവര്‍ ഹൃദയന്‍, ദിനകരന്‍ ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.  ചിതറിയോടിയ പ്രവര്‍ത്തകര്‍ നാലു ഭാഗത്തും തമ്പടിച്ചു.

തുടര്‍ന്ന് സംസ്ഥാന-ജില്ല നേതാക്കള്‍ സമരപ്പന്തലില്‍ നോക്കിനില്‍ക്കെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ളേറ് നടത്തുകയായിരുന്നു. കാല്‍ മണിക്കൂറോളം കല്ളേറ് തുടര്‍ന്നു. സമരപ്പന്തലില്‍ നിന്നടക്കം കല്ളേറ് വന്നതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡുംകൊണ്ട് സമരക്കാരെ നേരിട്ടു.  അഞ്ചിലധികം തവണ ജലപീരങ്കിയും ഏഴ് റൗണ്ട്  കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇതില്‍ വി. മുരളീധരന്‍ കിടന്ന സമരപ്പന്തലിന് നേരെ എറിഞ്ഞ ഗ്രനേഡ് പൊട്ടിയാണ് പി.പി. വാവക്ക് മുഖത്ത് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭാ പ്രതിപക്ഷ പാര്‍ട്ടി നേതാവ് വി.വി. ഗിരികുമാര്‍ ഉള്‍പ്പെടെ മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ ഇഷ്ടികയും സോഡാക്കുപ്പിയും ട്യൂബ് ലൈറ്റുംകൊണ്ട് പോലീസിനെ നേരിട്ടു. ഇതോടെ എ.ബി.വി.പി-ബി.ജെ.പിക്കാര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസും നശിപ്പിച്ചു. തുടര്‍ന്ന് അക്രമത്തില്‍ പങ്കെടുത്ത 17 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കളടക്കം 26 പേര്‍ക്കെതിരെ കേസെടുത്തു.

 

Tags:    
News Summary - Law accademy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.