ലാവലിൻ കേസിൽ കക്ഷിചേരാൻ നന്ദകുമാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: എസ്​.എൻ.സി ലാവലിൻ കേസ്​ പരിഗണിക്കുന്നത്​ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ്​ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന്​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്​ ​േചാദിച്ചു. അതേസമയം, കേസിൽ കക്ഷിചേരാനായി ക്രൈം നന്ദകുമാർ സുപ്രീംകോടതിയിൽ ഹരജി നൽകി. സി.ബി.​െഎക്ക്​ നൽകിയ നോട്ടീസിൽ മറുപടി ലഭിച്ചതിനുശേഷം നന്ദകുമാറിനെ കക്ഷിചേർക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ കോടതി വ്യക്തമാക്കി. 

നന്ദകുമാറിനു​വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൻ ഹാജരായി. കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾ​െപ്പടെ മൂന്നു പ്രതികളെ കുറ്റമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.​െഎ അപ്പീൽ നൽകിയിരുന്നു. കൂടാതെ, കേസിൽ വിചാരണ നേരിടുന്ന മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എ. ഫ്രാൻസിസും കെ. മോഹനചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇൗ രണ്ടു ഹരജികളാണ്​ സുപ്രീംകോടതി പരിഗണയിലുള്ളത്.  

Tags:    
News Summary - lavalin case; Supreme Court-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.