Posted On
date_range Updated On
date_range ലാവലിൻ കേസ് നടപടി േമയ് നാലിലേക്ക് മാറ്റി
തിരുവനന്തപുരം: ലാവലിൻ അഴിമതിക്കേസ് നടപടി മേയ് നാലിലേക്ക് മാറ്റി. പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി .ഐ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തതിനെതുടർന്നാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി കേസ് മാറ്റിയത്.
ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാലംഘനം വഴി സർക്കാറിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസ്, എം. കസ്തൂരിരംഗ അയ്യർ എന്നിവരാണ് പ്രതികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ നേരേത്ത കുറ്റമുക്തരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.