ലാവലിൻകേസ്: പിണറായിക്ക് വേണ്ടി ഹരീഷ് സാൽവെ ഹാജരാകും

കൊച്ചി: ലാ‍വ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച പുന:പരിശോധന ഹരജിയിയിലാണ് ഹരീഷ് സാൽവെ ഹാജരാകുന്നത്. നേരത്തെ കേസിൽ എം.കെ.ദാമോദരനാണ് ഹാജരായിരുന്നത്.

ഇന്ന് ഹൈകോടതിയിൽ കേസ് പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങളാണ് സി.ബി.ഐ ഉന്നയിച്ചത്. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചു, ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചു എന്നിവയാണ് സി.ബി.ഐ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.

അതേസമയം കേസ് പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേസ് പരിഗണിക്കുമ്പോൾ ഹരീഷ് സാൽവെ ആയിരിക്കും ഹാജരാകുക എന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ലാവലിൻ ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചോ, കരാർ വ്യവസ്ഥകൾ എന്തെല്ലാമാണ്, ക്യാന്‍സര്‍ സെന്‍ററിന് പണം നല്‍കേണ്ടത് കരാറിന്‍റെ ഭാഗമാണോ, കരാറിൽ ആരൊക്കെ ഒപ്പിട്ടു എന്നിവ ഉൾപ്പടെ ഒൻപത് ചോദ്യങ്ങൾക്കും ഹൈകോടതി ഉത്തരം തേടിയിരുന്നു. ഇതിൽ സി.ബി.ഐ അവരുടെ നിലപാടുകൾ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെയാണ് സി.ബി.ഐ. ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - lavalin case: Harish salve appear for pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.