ലാവലിന്‍ കേസ്‌ വീണ്ടും മാറ്റിവെക്കാൻ സുപ്രീംകോടതിയില്‍ അപേക്ഷ; സി.ബി.ഐ നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ലാവലിൻ കേസ്‌ വീണ്ടും മാറ്റിവെക്കാൻന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്‌ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേസില്‍ സി.ബി.ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്‌. 2018- ന്‌ ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ്‌ 20 തവണയാണ്‌ മാറ്റിവെച്ചത്‌. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ്‌ ഇത്രയും തവണ മാറ്റിവെക്കുന്നത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്‌.

ഈ മാസം ആദ്യവാരം കേസ്‌ പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന്‌ നിലപാടെടുത്ത സി.ബി.ഐ ആണ്‌ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്‌. ഇതിന്‌ പിന്നില്‍ സി.പി.എം ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന്‌ തന്നെ കരുതണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്‌. സി.ബി.ഐയുടെ സംശയാസ്‌പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തിരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് ചോദിച്ച മുല്ലപ്പള്ളി, ഏത്‌ ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്, എന്നാലത്‌ വിലപ്പോകില്ല എന്നും പറഞ്ഞു.

ലാവ്‌ലിന്‍ കേസ്‌ വീണ്ടും മാറ്റിവയ്‌ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണ്.

ഈ കേസില്‍...

ഇനിപ്പറയുന്നതിൽ Mullappally Ramachandran പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.