ലാത്തിച്ചാർജ് കേസിൽ യതീഷ് ചന്ദ്രയുടെ സാക്ഷിയെ വിസ്തരിച്ചു VIDEO

ആലുവ: പുതുവൈപ്പ് ഐ.ഒ.സി പ്ലാൻറ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ലാത്തിച്ചാർജ് കേസിൽ അന്നത്തെ കൊച്ചി ഡപ്യൂട്ടി കമ്മീഷണറായിരുന്ന യതീഷ് ചന്ദ്രയുടെ സാക്ഷിയെ മനുഷ്യാവകാശ കമീഷൻ വിസ്തരിച്ചു. ആലുവ സ്വദേശി അനീഷിനെയാണ് കമീഷൻ ചെയ ർമാൻ ആന്‍റണി ഡൊമനിക്കിന്‍റെ സിറ്റിങിൽ പരാതിക്കാരുടെ അഭിഭാഷകൻ വിസ്തരിച്ചത്.


ആലുവ പാലസിൽ നടന്ന സിറ്റിങിൽ യതീഷ് ചന്ദ്രയും എത്തി. സാക്ഷി നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, വിസ്താരത്തിനിടയിൽ ഇതിൽ നൽകിയ വിവരങ്ങളും സാക്ഷിയുടെ സിറ്റിങ്ങിലെ മൊഴിയും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെല്ലാം യതീഷ് ചന്ദ്ര ഇടപെട്ടത് അഭിഭാഷകൻ എതിർക്കുകയും ചെയ്തിരുന്നു.

Full View

2017 ജൂൺ 16 ന് ഹൈക്കോടതി പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. യതീഷ് ചന്ദ്ര സമരക്കാരെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പല തവണ വിസ്താരങ്ങൾ നടന്നിരുന്നു. ഇതിന് മുൻപ് യതീഷ് ചന്ദ്ര മറ്റൊരു സാക്ഷിയേയും കമീഷൻ മുൻപാകെ ഹാജരാക്കിയിരുന്നു. അടുത്ത സിറ്റിങിൽ അദ്ദേഹം മറ്റൊരു സാക്ഷിയെക്കൂടി കൊണ്ടുവരുമെന്നാണ് അറിയുന്നത്.

Tags:    
News Summary - lathicharge case against yathish chandra at human rights commission-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.