Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
വൈത്തിരി: വയനാട് ചുരത്തിൽ ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ഇതുമൂലം ദേശീയപാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.
കൽപ്പറ്റയിൽ നിന്നും അഗ്നിശമന സേനയും ഹൈവെ പോലീസും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തടസം ഒഴിവാക്കി.
ലക്കിടി, വൈത്തിരി ഭാഗങ്ങളിൽ ഇന്ന് മണിക്കൂറുകൾ നീണ്ട കനത്ത മഴ പെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.