തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ പരിധിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏഴ് ട്രെ യിനുകൾ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ട തിരുനെൽവേലി-ജാംനാഗർ ദ്വൈ വാര എക്സ്പ്രസ് (19577), കൊച്ചുവേളി-ലോകമാന്യതിലക് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22114), കൊച്ചുവേളി-ചണ്ഡിഗഡ് സമ്പർക്ക്ക്രാന്തി എക്സ്പ്രസ് (12217), എറണാകുളം-മഡ്ഗോൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10216) എന്നിവ റദ്ദാക്കി. ഇതിന് പുറമേ ഞായറാഴ്ച പുറപ്പെടേണ്ട മഡ്േഗാൻ-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10215), എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് (12977), കൊച്ചുവേളി പോർബന്ദർ എക്സ്പ്രസ് (19261) എന്നിവയും റദ്ദാക്കി.
ഞായറാഴ്ച പുറപ്പെട്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) ഷൊർണൂർ-ഇൗറോഡ്-േജാലാർപേട്ട വഴി തിരിച്ചുവിട്ടു.
ശനിയാഴ്ച പുറപ്പെട്ട ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് (22113), ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് (12284), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), പുണെ-എറണാകുളം പൂർണ എക്സ്പ്രസ് (11097), വെള്ളിയാഴ്ച പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എന്നിവ കട്പാടി-േജാലാർേപട്ട-ഷൊർണൂർ വഴി തിരിച്ചുവിട്ടു. എറണാകുളത്തുനിന്ന് ഞായറാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് നാല് മണിക്കൂർ പത്ത് മിനിറ്റ് വൈകി വൈകീട്ട് മൂന്നിനാണ് യാത്രയാരംഭിച്ചത്. ഇൗ ട്രെയിൻ ഷൊർണൂർ-കട്പാടി വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ തിങ്കളാഴ്ച രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. രാവിലെ 11ന് കൊച്ചുേവളിയിൽനിന്ന് പോർബന്ദറിലേക്കും രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്കാണ് സ്പെഷൽ ട്രെയിനുകൾ ഒാടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.