തിരുവനന്തപുരം: ഭൂപതിവ് ക്രമീകരണ ചട്ടം നടപ്പിലാക്കുന്നതിനുള്ള അധികാര സ്ഥാനങ്ങളെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതായി റവന്യൂ മന്ത്രി കെ രാജൻ. എല്ലാ ജില്ലകളിലെയും ലാൻഡ് റവന്യൂ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരായിരിക്കും വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനുള്ള അധികാരികൾ.
പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അധികാരികളായി തഹസിൽദാർമാരെയും സ്പെഷൽ തഹസിൽദാർമാരെയും നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ചു കിട്ടുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.