കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന്​ തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് -വിഡിയോ

വൈത്തിരി: കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന്​ തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. വൈത്തിരി തളിമല സ്വദേശിനി ശ ്രീവള്ളി (54)ക്ക്​ ആണ്​ പരിക്കേറ്റത്​.

മൈസൂരിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ പോവുകയായിരുന്ന കെ.എസ്​.ആർ.ടി.സി ബസിൻെറ പിൻവാതിലിലൂടെയാണ് യാത്രക്കാരി പുറത്തേക്ക്​ തെറിച്ചു വീണത്​. രാവിലെ 11 മണിയോടെ ​ൈവത്തിരി ബസ്​ സ്​റ്റാൻറിൽ നിന്ന്​ ബസ്​ പ്രധാന റോഡിലേക്ക്​ തിരിയുമ്പോഴായിരുന്നു അപകടം.

സ്​ത്രീ റോഡിലേക്ക്​ തെറിച്ചു വീഴുന്നത്​ തൊട്ടു പിന്നാലെ വന്ന സ്വകാര്യ ബസ്സിൻെറ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്​ ബ്രേക്കിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. തലക്ക്​ ഗുരുതരമായി പരിക്കേറ്റ ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Full View
Tags:    
News Summary - lady passenger fell down from ksrtc bus vythiri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.