മരട് (കൊച്ചി): പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എസ്.ഐ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിത സി.പി.ഒ വിശ്രമമുറിയിൽ കയറി കതക് അടച്ചത് പരിഭ്രാന്തിക്കിടയാക്കി. സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഡ്യൂട്ടിയുടെ പേരിലുള്ള മാനസികപീഡനം ചോദ്യം ചെയ്തപ്പോൾ എസ്.ഐ ജിൻസൺ ഡൊമിനിക് അപമാനിച്ച് ഇറക്കിവിട്ടെന്നാണ് ആരോപണം. ഒടുവിൽ, സഹപ്രവർത്തകർ വാതിൽ തള്ളിത്തുറന്ന് പുറത്തിറക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അതേസമയം, ആരോപണം നിഷേധിക്കുന്നതായി എസ്.ഐ ജിൻസൺ ഡൊമിനിക് പറഞ്ഞു. കേസ് ഫയൽ ചോദിച്ചതിന്റെ പേരിലുള്ള അമർഷമാണ് സംഭവത്തിന് ആധാരം. ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.