തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥാപനങ്ങളെ ഇനി ഗ്രേഡ് നോക്കി വിലയിരുത്തി ഉപഭോക്താക്കൾക്ക് സമീപിക്കാം. ഹോട്ടലുകൾക്കും ആശുപത്രികൾക്കും െഎ.ടി കമ്പനികളുമടക്കം എല്ലാ വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും തൊഴിൽ വകുപ്പാണ് ഗ്രേഡിങ് നൽകുന്നത്. സ്ഥാപനത്തിെൻറ മുഴുവൻ പ്രവർത്തനങ്ങളും സംവിധാനങ്ങളും തൊഴിലാളി ക്ഷേമസംരംഭങ്ങളും വിലയിരുത്തി വജ്ര, സുവർണ, രജത എന്നിങ്ങനെ ഗ്രേഡിങും സർട്ടിഫിക്കേഷനും ഏർപ്പെടുത്താനാണ് തൊഴിൽ വകുപ്പിെൻറ തീരുമാനം. ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ, ജ്വല്ലറികൾ, സെക്യൂരിറ്റി ജീവനക്കാരെ വിതരണം ചെയ്യുന്ന ഏജൻസികൾ, സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ ഗ്രേഡിങ് പരിധിയിൽ വരും. െഎ.എസ്.െഎ അംഗീകാരം പരസ്യങ്ങളിലും മറ്റും ഉൾപ്പെടുത്തുന്നതുപോലെ തൊഴിൽവകുപ്പിെൻറ ഗ്രേഡിങ്ങും സ്ഥാപനങ്ങൾക്ക് അംഗീകാരമായി ഉപേയാഗിക്കാം. സ്ഥാപനങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായും ഗ്രേഡിങ് പരിഗണിക്കപ്പെടും. തൊഴിലുടമ, തൊഴിലാളികൾ, ലേബർ ഒാഫിസർമാർ എന്നിവരിൽനിന്നെല്ലാം അഭിപ്രായം സമാഹരിച്ച് ശാസ്ത്രീയ മാർഗത്തിലൂടെ ഗ്രേഡിങ് നൽകാനാണ് തീരുമാനം.
ഗ്രേഡിങ്ങിനായി തൊഴിലാളികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കും. ഒന്നു മുതൽ 19 വരെ, 20 മുതൽ 50 വരെ, 51 മുതൽ 100 വരെ 100ന് മുകളിൽ എന്നിങ്ങനെയാണിത്. ഇതിനു പുറമേ, ഗ്രേഡിങ്ങിനായി ഏഴ് പൊതു മാനദണ്ഡങ്ങളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തമായ തൊഴിലാളികൾ, മികച്ച തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസനത്തതിൽ സ്ഥാപനത്തിെൻറ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം, തൊഴിലാളികൾക്ക് നൽകുന്ന സൗകര്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ ഏഴ് കാര്യങ്ങളാണ് ഗ്രേഡിങ്ങിനായി പരിഗണിക്കുക. തൊഴിൽ വകുപ്പിെൻറ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് പ്രത്യേകം ചോദ്യാവലി ഉൾപ്പെടുത്തും. സ്ഥാപന ഉടമതന്നെയാണ് ഇതു പൂരിപ്പിച്ച് ഗ്രേഡിങ്ങിനായി അപേക്ഷ സമർപ്പിക്കേണ്ടത്. പരിശോധനകൾക്ക് ശേഷം ഒാരോ സ്ഥാപനത്തിനും പ്രവർത്തനത്തിെൻറ അടിസ്ഥാനത്തിൽ മാർക്ക് നൽകും. 80 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളവയ്ക്ക് വജ്രയും 70-80 മാർക്ക് ലഭിക്കുന്നവയ്ക്ക് സുവർണയും 60-70 മാർക്ക് കിട്ടുന്നവയ്ക്ക് രജതം ഗ്രേഡുമാണ് നൽകുക. കുടിവെള്ളം, സാമൂഹികപ്രതിബദ്ധത, ഹരിതചട്ടം, എന്നിവയ്ക്കും മാർക്കിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.