ഏപ്രിൽ രണ്ടിലെ പണിമുടക്ക് 24 മണിക്കൂർ

കോഴിക്കോട്: സ്​ഥിരം തൊഴിൽ വ്യവസ്​ഥ ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ ഏപ്രിൽ രണ്ടിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് 24 മണിക്കൂറായിരിക്കുമെന്ന്​ സി.ഐ.ടി.യു സംസ്​ഥാന ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഏപ്രിൽ ഒന്നിന് അർധരാത്രി മുതൽ രണ്ടിന് അർധരാത്രി വരെയാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ 16 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്തസമിതി പണിമുടക്കെന്ന്​ അദ്ദേഹം പറഞ്ഞു.
Tags:    
News Summary - Labour 24 Hours Strike at April Second -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.