പാലക്കാട്: മെഡിക്കൽ ലബോറട്ടറികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിേബ്രഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) പദ്ധതി. ലാബുകൾക്ക് എൻട്രി ലെവൽ അക്രഡിറ്റേഷൻ അനുവദിക്കാൻ എൻ.എ.ബി.എൽ നേതൃത്വത്തിൽ ക്വാളിറ്റി അഷ്വറൻസ് സ്കീം നടപ്പാക്കും. ഇതിെൻറ ഭാഗമായി ലാബ് നടത്തിപ്പുകാർക്ക് മേഖലതലത്തിൽ ബോധവത്കരണം സംഘടിപ്പിക്കും.
പരമാവധി ലാബുകളെ സ്കീമിന് കീഴിൽ കൊണ്ടുവരുകയും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ലാബ് സേവനങ്ങൾ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ചെറുകിട ലാബുകൾക്ക് എൻട്രി ലെവൽ അക്രഡിറ്റേഷൻ കരസ്ഥമാക്കാൻ സ്കീം പ്രേയാജനപ്പെടും.
ലാബുകൾ സ്കീമിെൻറ ഭാഗമാകണമെന്ന് നിർബന്ധമില്ല. നടത്തിപ്പുകാർക്ക് സ്വയം സന്നദ്ധമായി മുന്നോട്ടുവരാം. സാേങ്കതിക പരിശോധനക്കുള്ള ചെക്ക് ലിസ്റ്റ് പ്രകാരം ചെറുകിട ലാബുകളിൽ നിശ്ചിത ടെസ്റ്റുകൾക്കും പബ്ലിക് യൂട്ടിലിറ്റിക്കും സാമ്പിൾ ശേഖരിക്കാനും സൗകര്യമൊരുക്കണം.
സ്പെസിമെൻ, ൈസ്ലഡ് എന്നിവ സൂക്ഷിക്കാനുള്ള സൗകര്യവും പ്രത്യേക ഉപകരണങ്ങൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കാനുള്ള സൗകര്യവും ആവശ്യമാണ്. ലാബ് ഇൻ ചാർജിെൻറ പേര്, വിദ്യാഭ്യാസ യോഗ്യത, രജിസ്േട്രഷൻ നമ്പർ എന്നിവ എഴുതിയ ബോർഡ് സ്ഥാപിക്കണം. പരിശോധനകളും ഇവക്ക് ഇൗടാക്കുന്ന നിരക്കുകളും പ്രദർശിപ്പിക്കണം. രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുകയും അവർക്ക് ആരോഗ്യ മാർഗനിർദേശം നൽകുകയും വേണം. പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും സംവിധാനം വേണം. ബേയാ മെഡിക്കൽ മാനേജ്മെൻറ് ചട്ടം അനുസരിച്ചുള്ള രജിസ്ട്രേഷൻ എടുത്തിരിക്കണം തുടങ്ങിയവയും നിബന്ധനകളാണ്.
സംസ്ഥാനത്ത് വളരെ കുറഞ്ഞ ലാബുകൾക്ക് മാത്രമാണ് എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ളത്. െഎ.എസ്.ഒ മുതലായ ഏജൻസികളുടെ സർട്ടിഫിക്കേഷനുള്ള ലാബുകൾ നാമമാത്രമാണ്. രജിസ്ട്രേഷൻ പോലുമില്ലാതെ പ്രവർത്തിക്കുന്നവയുമുണ്ട്. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയോ പരിശോധനയുടെ കൃത്യതയോ വിലയിരുത്താൻ ഇത്തരം ലാബുകളിൽ പരിശോധന നടക്കുന്നില്ല.
സാേങ്കതിക വിഭാഗത്തിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം നിശ്ചിത യോഗ്യത ഇല്ലാത്തവരാണ്. സുരക്ഷ, മാലിന്യനിർമാർജന ചട്ടങ്ങൾ എന്നിവ ഭൂരിപക്ഷം ലാബുകളും പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.