കോഴിക്കോട്: കോവിഡ്കാലത്ത് വൈറസുമായി അടുത്തിടപഴകുന്ന ലാബ് ടെക്നീഷ്യന്മാ ർക്ക് വിശ്രമമില്ലാതെ 12 മണിക്കൂർ ജോലി. സ്രവപരിശോധനയിൽ സുപ്രധാന പങ്കുവഹിക്കുന ്ന നൂറുകണക്കിന് ലാബ് ടെക്നീഷ്യന്മാരാണ് ആരോഗ്യസേവന മേഖലയിൽ കഠിനജോലികളിൽ വ്യാപൃതരായിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് മുമ്പുതന്നെ ജോലി തുടങ്ങി രാത്രി പത്ത ുവരെ സേവനം ചെയ്യുന്നവരാണ് തങ്ങളെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കോവിഡ്കാലത്ത്് ലാബ് ടെക്നീഷ്യെൻറ ദിനചര്യയെ കുറിച്ച് ക്ലിനിക്കൽ ലബോറട്ടറി പ്രഫഷനൽ അസോസിയേഷൻ അഡ്വൈസർ അരുൺ പി. ശങ്കർ പറയുന്നത്: ‘ലാബിൽ കയറിയാൽ പിന്നെ, അതീവ സുരക്ഷ വസ്ത്രം (പി.പി.ഇ) ധരിച്ച് ജോലി തുടങ്ങുകയാണ്.
വൈറൽ ട്രാൻസ്പോർട് മീഡിയയിൽ വന്ന സാമ്പിളുകളുടെ പെട്ടി തുറക്കുന്നതോടെ ശ്വാസമടക്കിപ്പിടിച്ച ജോലി. പെട്ടി തുറന്ന് സാമ്പിളുകൾ നിരത്തും മുമ്പ് രോഗികളുടെ ഡാറ്റ കൃത്യമാണെന്ന് ഉറപ്പുവരുത്തി രജിസ്റ്ററിൽ എഴുതണം. സാമ്പിളിെൻറ ക്വാളിറ്റി, ലാബലിങ് എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിയാണ് ടെസ്റ്റ് തുടങ്ങുക. അടുത്ത ഘട്ടത്തിൽ ദുർഘടമായ ആർ.എൻ.എ എക്സ്ട്രാക്ഷൻ, റി ഏജൻറ് പ്രൈമിങ്, തെർമോ സൈക്ലർ, ഡി.എൻ.എ ആംപ്ലിഫിക്കേഷൻ തുടങ്ങിയ നടപടികൾ പൂർത്തിയാകണം. ഓരോ തുള്ളി ഉപയോഗിക്കുന്ന മരുന്നിനും കണക്കുവെക്കണം.
ഇതിനിടയിൽ മൂന്നുമണിക്കൂറിൽ പി.പി.ഇ വസ്ത്രം ഊരിമാറ്റണം.
റിപ്പോർട്ട് ചെയ്യുന്നതുവരെ ഇംഗ്ലീഷ് സിനിമകളിൽ കണ്ടുപരിചയമുള്ള സീനുകൾ. ഒരു തരി ശ്രദ്ധ മാറിയാൽ ഫലം തെറ്റും. ഒരു ടെസ്റ്റ് പോലും പോസിറ്റിവ് ആവരുതേ എന്ന പ്രാർഥന വേറെ. എല്ലാം കഴിയുേമ്പാൾ രാത്രി എട്ടുമണിയാവും. ചിലർക്ക് പത്തും അതിലേറെയും നീളും. പിന്നെ വീട്ടിലേക്ക്. വസ്ത്രം പ്രത്യേകം മാറ്റി ബ്ലീച്ചിൽ ഇട്ട് കഴുകണം. കുളിച്ച്, ഭക്ഷണം കഴിച്ച് വരുമ്പോൾ 11 മണിയാവും.
ഇനി ആരെയും കാണാതെ, ഒന്നും തൊടാതെ വേറെ റൂമിൽ ഉറക്കം... പിന്നെ മറ്റു ലാബുകളിൽ കൊറോണ പോസിറ്റിവായ ആളുടെ രക്തത്തിലെ വിവിധ തരം ടെസ്റ്റുകൾ ശ്രദ്ധയോടും കൃത്യതയോടും ചെയ്ത് രോഗിയുടെ ആരോഗ്യ പുരോഗതിയുടെ തോത് നിർണയിക്കുന്നതും ലാബ് ടെക്നീഷ്യനാണ്. ഓരോ ജില്ലയിലും കൊറോണ സെല്ലിൽ ജോലി ചെയ്യുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.