വി.ഡി. സതീശന്‍റെ നടപടി പ്രതി​ഷേധാർഹമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: ദേശാഭിമാനി വയനാട് ജില്ല ബ്യൂറോക്കുനേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തിയ സംഭവത്തെ കേരള പത്രപ്രവർത്തക യൂനിയൻ അപലപിച്ചു. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണം. വാർത്തസമ്മേളനത്തിൽ ചോദ്യംചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ നടപടിയും പ്രതിഷേധാർഹമാണ്.

വാർത്തസമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്തസമ്മേളനത്തിൽനിന്ന്​ ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷനേതാവ്​ പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല.

മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷനേതാവ് നിലപാട് തിരുത്തണമെന്ന്​ യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - KUWJ says V.D. Satheesan's action is reprehensible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.