കുറ്റിപ്പുറം പാലം: രാത്രിയാത്ര നിരോധനം നീക്കി


കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കി. ന​വം​ബ​ർ ആ​ റു​മു​ത​ലാ​ണ് പാ​ലം അ​ട​ച്ചു​ള്ള ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന യാ​ ത്രാ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ത്രി പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​യി​ൽ തീ​രാ​ത്ത​തി​നാ​ൽ നി​യ​ന്ത്ര​ണം അ​ഞ്ചു​ദി​വ​സം കൂ​ടി നീ​ട്ടി​യി​രു​ന്നു. എ​ട്ട്​ ദി​വ​സ​ത്തി​ന​കം എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തി​യി​രു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു​മു​മ്പ് പ​ണി​ക​ൾ തീ​ർ​ക്കേ​ണ്ട​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്ര​വൃ​ത്തി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​പ്പോ​ൾ ഉ​പ​രി​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന മാ​സ്​​റ്റി​ക് അ​സ്വാ​ൾ​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ടാ​റി​ങ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി​വ​രും.

Tags:    
News Summary - kuttippuram bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.