കൽപറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചു. ഇനി മുതൽ 950 പേർക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഇത് 400 ആയിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഈ ആവശ്യമുന്നയിച്ച് സമരം നടന്നു വരുന്നതിനിടയിലാണ് ജില്ല കലക്ടർ എസ്. സുഹാസ് പ്രശ്‌നത്തിൽ ഇടപെട്ടത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പിഎമ്മും വിഭിന്ന ചേരികളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.