മന്ത്രവാദ ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചയാൾ പിടിയിൽ

കുന്ദമംഗലം: മന്ത്രവാദ ചികിത്സയുടെ മറവിൽ വിവാഹിതയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശി അബ്ദുറഹ്മാനെ (42)യാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒമ്പതിനാണ് സംഭവം. വയറുവേദന മാറ്റാമെന്ന് വിശ്വസിപ്പിച്ച് തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ മടവൂരിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

അബ്ദുറഹ്മാന്റെ സഹായി മലപ്പുറം കടങ്ങല്ലൂർ ചിറപ്പാലം പാലാംകോട്ടിൽ സെഫൂറ (41)യെയും പിടികൂടി. അബ്ദുറഹ്‌മാൻ മുമ്പും മന്ത്രവാദ ചികിത്സ നടത്തുന്നയാളാണെന്നും ഇയാൾക്കെതിരെ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രണ്ടു പോക്സോ കേസുകളുണ്ടെന്നും കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാർ പറഞ്ഞു.

സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, സന്തോഷ്, അനീഷ്, എ.എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ വിശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - kunnamangalam police arrested man for raping housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.