Posted On
date_range Updated On
date_range കുണ്ടറയിലെ 14കാരെൻറ മരണം: പരാതിയിൽ വസ്തുതയുണ്ടെന്ന് റിപ്പോർട്ട്
കുണ്ടറ: കുണ്ടറയിലെ പതിനാലുകാരെൻറ ആതമഹത്യയുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വസ്തുതയുണ്ടെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന വിക്ടർ ദാനിയേലിനെയും മകനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
കുണ്ടറയിൽ 10 വയസുകാരിയെ ബലാൽസംഗക്കേസിലെ പ്രതിയായ വിക്ടർ ദാനിയേലാണ് അയൽവാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയത്. വിക്ടർ ദാനിയേലും മകനും ചേർന്ന് 14കാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. ഇൗ കേസ് അന്വേഷിക്കാൻ കൊല്ലം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലാണ് റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.