കുമ്മനം വട്ടിയൂർക്കാവിൽ നിന്ന്​ ഒളിച്ചോടിയെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ലാത്ത ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം ര ാജശേഖരനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ഒളിച്ചോടിയെന്ന് ചെന്നിത്തല പറഞ്ഞു.

കുമ്മനം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. വട്ടിയൂർക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ ഒന്നും നേടാനാകില്ലെന്ന് ബി.ജെ.പിക്ക് മനസിലായിട്ടുണ്ടെന്നും അവിടെ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ പ്രസിഡൻറ്​ എസ്. സുരേഷ്​ ആണ് ബി.ജെ.പി​ സ്ഥാനാർഥി.

Tags:    
News Summary - kummanam flee from vattiyoorkkavu dig from chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.