കക്കോടി/കോഴിക്കോട്: പുരുഷാധിപത്യ സമൂഹത്തിൽ പരസഹായമില്ലാതെ സംസ്ഥാനത്തെ കുടുംബശ്രീ തെരഞ്ഞെടുപ്പിനെ നേരിട്ടത് 45 ലക്ഷം സ്ത്രീകൾ. ലോകത്തിലെ തെന്ന ഏറ്റവും കൂടുതൽ സ്ത്രീ ഭാരവാഹികളെ തെരഞ്ഞെടുത്ത കുടുംബശ്രീ കേരള രാഷ്ട്രീയത്തിന് പുതിയ ദിശതന്നെ നിർണയിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി എട്ടു മുതൽ 14 വരെ അയൽക്കൂട്ടങ്ങളിലേക്കും 18 മുതൽ 21 വരെ എ.ഡി.എസിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.ഡി.എസ് തെരഞ്ഞെടുപ്പ് ജനുവരി 25നാണ് നടന്നത്. 2,68,000 അയൽക്കൂട്ടങ്ങളിലേക്ക് 13,40,000 ഭാരവാഹികളെയാണ് തെരെഞ്ഞടുത്തത്.
1,9451 വാർഡ് സമിതികളിലേക്ക് 1,36,151 ഭാരവാഹികളാണുള്ളത്. തദ്ദേശ സ്വയംസമിതിയായ കമ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റികളിലേതുൾപ്പെടെ 14,95,608 ഭാരവാഹികളെയാണ് കുടുംബശ്രീ തെരഞ്ഞെടുത്തത്. വീടില്ലാത്തവരുടെ കണക്ക്, സ്വയംതൊഴിൽ സംരംഭകർ, കാർഷിക മേഖലയുടെ പോഷണം, അഭ്യസ്തവിദ്യർക്കുള്ള സ്കിൽ ഡെവലപ്മെൻറ് പദ്ധതികൾ എന്നിവയെല്ലാം താഴെതട്ട് മുതൽ സംഘടിപ്പിക്കുന്നത് ഭാരവാഹികളുടെ ചുമതലയാണ്. എ.ഡി.എസ്, സി.ഡി.എസ് എന്നിവ പദ്ധതികൾ ക്രോഡീകരിച്ച് നിർദേശങ്ങളോടെ പഞ്ചായത്തിന് കൈമാറുേമ്പാൾ ഭാരവാഹികളുടെ തീരുമാനം നിർണായകമാകും. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളൊഴിച്ച് മറ്റുള്ളവ ബ്ലോക്കിനും ബ്ലോക് നടപ്പാക്കുന്നതൊഴിച്ച് ജില്ല പഞ്ചായത്തിനും കൈമാറുന്ന രീതി അവലംബിക്കും. അതേസമയം, തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തിലും മലപ്പുറത്ത് ഒരു പഞ്ചായത്തിലും തർക്കം മൂലം ഭാരവാഹികളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.