മലപ്പുറം: വെള്ളവും ചളിയും പൊതിഞ്ഞ വീടുകളിൽ കുടുംബശ്രീയുടെ ശുചീകരണഗാഥ. സംസ്ഥാനത്ത് കുടുംബശ്രീ പ്രവർത്തകർ വൃത്തിയാക്കിയത് 1,13,658 വീടുകൾ. 2,06,143 കുടുംബശ്രീ വളൻറിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പെങ്കടുക്കുന്നത്. 3,140 നഗരങ്ങളും ഒാഫിസുകളും റോഡുകളും വെടിപ്പാക്കി. ചൊവ്വാഴ്ച മാത്രം ശുചിയാക്കിയത് 13,685 വീടുകളാണ്. 35,151 വളൻറിയർമാർ ഇതിനായി കൂടുതലായെത്തി.
എറണാകുളത്താണ് കൂടുതൽ വീടുകൾ ശുചീകരിച്ചത്. 88,342 വളൻറിയർമാരുടെ ശ്രമഫലമായി 30,470 വീടുകൾ വാസയോഗ്യമാക്കി. തൃശൂരിൽ 14,879 പേർ ചേർന്ന് 19,526 വീടുകളും കോട്ടയത്ത് 6,681 പേർ 16,164 എണ്ണവും വൃത്തിയാക്കി. ദുരിതാശ്വാസ ക്യാമ്പുകൾക്കും ബന്ധുവീടുകൾക്കും പുറമെ 15,039 കുടുംബങ്ങൾക്ക് കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ അഭയം നൽകി. മുഴുവൻ പ്രദേശങ്ങളും വെള്ളത്തിലായ ആലപ്പുഴയിൽ 9,563 കുടുംബങ്ങളാണ് കുടുംബശ്രീയുടെ തണലിൽ കഴിഞ്ഞത്. പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരിൽ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയത് 1,300 പേരാണ്. ക്ലീൻ വയനാട് കാമ്പയിെൻറ ഭാഗമായി വ്യാഴാഴ്ച 25,000 കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങും.
പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കിൽ മാത്രം വീട് ശുചീകരിക്കാനെത്തിയത് 6,757 വനിതകളാണ്. ഒരുദിവസം 1,500 വീടുകൾ എന്ന നിലയിലാണ് പ്രവർത്തനം. റാന്നി, പന്തളം ഉൾപ്പെടെ എട്ട് ബ്ലോക്കുകളിൽ 6,500ഒാളം പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് നിന്ന് 500 പേർ കഴിഞ്ഞദിവസം ആലപ്പുഴയിലെത്തി. 66,000 വളൻറിയർമാർ എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട്. അതത് ജില്ല മിഷനും ജില്ല ഭരണകൂടവും സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സുരക്ഷ-ശുചീകരണ ഉപകരണങ്ങളും ഭക്ഷണവും മറ്റും അതത് ജില്ലകളിലാണ് ഏർപ്പാടാക്കുന്നത്. ആരോഗ്യ വകുപ്പിെൻറയും ആശാവർക്കർമാരുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം വനിതകൾ ചേർന്നാണ് ഒാരോ വീടും ശുചീകരിക്കുന്നത്.
ജില്ല, വളൻറിയർമാർ, വൃത്തിയാക്കിയ വീടുകൾ, കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ അഭയംതേടിയ കുടുംബങ്ങൾ
പത്തനംതിട്ട -13,525 -5290 -0
ആലപ്പുഴ -14,511 -9582 -9563
കോട്ടയം -6781 -16,164 -24
ഇടുക്കി -5164 -3111 -88
എറണാകുളം -88,342 -30,470 -1562
തൃശൂർ -14,879 -19,526 -550
പാലക്കാട് -29,688 -15,709 -348
മലപ്പുറം -13,878 -4667 -180
കോഴിക്കോട് -3929 -1122 -407
വയനാട് -15,446 -8017 -2317
ആകെ -2,06,143 -1,13,658 -15,039
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.