വിദ്യാര്‍ഥിനികളടക്കം തെരുവിലിറങ്ങി പൂട്ടിച്ച മദ്യവിപണനശാല വൈകീട്ട് രഹസ്യമായി തുറന്നു

തിരുവനന്തപുരം: വിദ്യാര്‍ഥിനികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെതുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പൂട്ടിച്ച ബിവറേജസ് കോര്‍പറേഷന്‍െറ (ബെവ്കോ) നന്തന്‍കോട്ടെ മദ്യവിപണനശാല വൈകീട്ട് വീണ്ടും രഹസ്യമായി തുറന്നു. നഗരസഭയുടെ താക്കീത് മറികടന്ന് രാവിലെ മദ്യവിപണനശാല തുറന്നപ്പോഴാണ് ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികളും നാട്ടുകാരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ പ്രശ്നം സങ്കീര്‍ണമാവുകയും വില്‍പന നിര്‍ത്തിവെക്കുകയും ചെയ്തു. വൈകീട്ട് ആറിന് പൊലീസ് അകമ്പടിയോടെയത്തെിയാണ് ജീവനക്കാര്‍ സ്ഥാപനം തുറന്നത്. ഇതോടെ കൗണ്‍സിലര്‍ പാളയം രാജന്‍െറ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ചത്തെി.

പ്രതിഷേധക്കാര്‍ മദ്യവില്‍പന അനുവദിക്കില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നെങ്കിലും അത് അവഗണിച്ച് അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, മുന്‍ എം.എല്‍.എ ആന്‍റണി രാജു എന്നിവര്‍ സ്ഥലത്തത്തെി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇതോടെ വില്‍പന നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജീവനക്കാരെ പുറത്തിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. രാത്രി 8.15ഓടെ ജീവനക്കാരെ പൊലീസ് പുറത്തത്തെിച്ചു. മദ്യവിപണനശാല വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അനുവദിക്കില്ളെന്ന നിലപാടിലാണ് സമരക്കാര്‍.

അതേസമയം, ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ളെന്നും ബെവ്കോ എം.ഡി എച്ച്. വെങ്കിടേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. രാവിലെ നഗരസഭ തന്ന നോട്ടിസ് മുന്നറിയിപ്പ് മാത്രമാണ്. കെട്ടിട ഉടമ നഗരസഭയില്‍ നിന്ന് ട്രേഡ് ലൈസന്‍സ് എടുത്താല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അത് മുറപോലെ നടക്കും. നിയമപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍സ്ഥാപനത്തിനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ നിയമപരമായി നേരിടും.

വിപണനശാല തുറക്കുന്നതിനുമുമ്പ് പ്രദേശവാസികളുടെ അനുമതി തേടിയിരുന്നു. അന്നൊന്നും ആരും എതിര്‍പ്പ് പറഞ്ഞില്ല. സ്കൂളും സാംസ്കാരികകേന്ദ്രവുമെല്ലാം നിശ്ചിത ദൂരപരിധിക്ക് പുറത്താണ്. പ്രദേശവാസിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍െറയും ചില പ്രാദേശിക നേതാക്കന്മാരുടെയും എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, പേരൂര്‍ക്കട ജങ്ഷനിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവിപണനശാല കുടപ്പനക്കുന്ന് ജങ്ഷനിലേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച മദ്യവിപണനശാല തുറക്കാനാണ് അധികൃതരുടെ തീരുമാനം. ഈ നീക്കം ഏതുവിധേനയും എതിര്‍ക്കുമെന്ന് സമരക്കാര്‍ പറയുന്നു.

 

Tags:    
News Summary - kudappanakunnu bevco shop re open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.