Posted On
date_range Updated On
date_range ആരാ നമ്മുടെ സ്ഥാനാർഥി... ഫിറോസിക്ക; ജലീലിന്‍റെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ മറുപടി വൈറൽ, വീഡിയോ കാണാം
മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെല്ലാം പ്രചാരണത്തിലാണ്. രാഹുൽ ഗാന്ധിയും പിണറായി വിജയനും അടക്കമുള്ളവരുടെ പ്രചാരണങ്ങളിലെല്ലാം കുഞ്ഞുങ്ങൾ നിറയുന്നുണ്ട്. കുട്ടികളെ ലാളിക്കാൻ സ്ഥാനാർഥികൾക്കും ഇഷ്ടമേറെ.
പ്രചാരണത്തിനിടെ പെൺകുഞ്ഞിനിടെ എടുത്തു നിൽക്കുന്ന തവനൂർ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ കെ.ടി ജലീലിന്‍റെ വിഡിയോ ൈവറലാകുകയാണ്. കുഞ്ഞിനോട് ആരാണ് സ്ഥാനാർഥിയെന്ന് ചോദിച്ചപ്പോൾ ഫിറോസിക്ക എന്നായിരുന്നു മറുപടി. എതിരാളിയായ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് പറഞ്ഞുള്ള മറുപടി കേട്ടെങ്കിലും മന്ത്രി ചിരിച്ചുതള്ളിയാണ് സ്ഥലം വിട്ടത്.
ഏതായാലും കുഞ്ഞിന്‍റെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യു.ഡി.എഫ് കേന്ദ്രങ്ങൾ വിഡിയോ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.