Posted On
date_range Updated On
date_range ജലീലിന്റെ കശ്മീർ പരാമർശം: പരാതി സൈബർ വിഭാഗത്തിന്
ന്യൂഡൽഹി: കെ.ടി. ജലീലിന്റെ വിവാദ കശ്മീർ പരാമർശത്തിനെതിരെ തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സൈബർ വിഭാഗമായ ഐ.എഫ്.എസ്.ഒക്ക് കൈമാറി. ജലീലിന്റെ 'ആസാദ് കശ്മീർ' പരാമർശത്തിനെതിരെ രാജ്യദ്രോഹം അടക്കം ഏഴു വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ഈ മാസം 13ന് നൽകിയ പരാതിയിൽ ബി.ജെ.പി പ്രവർത്തകനായ സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്. മണി ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് ഐ.എഫ്.എസ്.ഒക്ക് കൈമാറിയത്. ഒരു കേസിലും പുതുതായി രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന ഇടക്കാല ഉത്തരവുള്ളതിനാൽ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും തുടർനടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.