തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന്റെ ഹോണടി കേട്ട് പേടിച്ചോടി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലാണ് സംഭവം. മെഡിക്കല്‍, പി.ജി കോഴ്‌സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു സംഘം പ്രതിഷേധവുമായി എത്തിയത്. എന്നാൽ ഇതിനിടെ സംഭവസ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവർത്തകർ നഗരമധ്യത്തിലൂടെ ഒാടുകയായിരുന്നു. നേരത്തേ കോഴിക്കോട് മാനാഞ്ചിറയിൽ മുസ്ലിം ലീഗ് നേതാവ് പൊലീസിനെ കണ്ട് ഒാടിയതിന് സമാനമായ കെ.എസ്.യു പ്രവർത്തകരുടെ ഒാട്ടം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.