ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തെറ്റായ നയങ്ങളിലൂടെയും സമീപനത്തിലൂടെയും തച്ചുതകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു. ഇഗ്രാൻറ് വിഷയത്തിൽ ഉൾപ്പടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തികാട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

മൂന്ന് ദിവസം നീണ്ടു നിന്ന കെ.എസ്.യു തെക്കൻ മേഖലാ ക്യാമ്പിന്റെ സമാപന യോഗം ഡി.സി.സി പ്രസിഡൻറ് പാലോട് രവി ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി കോടിയാട്ട്, നെയ്യാറ്റിൻകര സനൽ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ, സെയ്തലി കായ്പ്പാടി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മലബാർ മേഖല ക്യാമ്പ് സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അറിയിച്ചു.

Tags:    
News Summary - KSU says that it will intensify its protest against the government policies that are destroying the higher education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.