വാടക ആരോപണം: മുഖ്യമന്ത്രിക്കെതിരെ കെ.എസ്‌.യു മാനനഷ്ടക്കേസ് നൽകി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം ടി.വി ചാനലുകാർ വാടകക്കെടുത്തു നടത്തിയതാണെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.എസ്‌.യു മാനനഷ്ടക്കേസ് നൽകി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് നൽകിയത്. തന്നെ കരിങ്കൊടി കാണിച്ചത് വാർത്താ ചാനലുകൾ വാടകക്കെടുത്തവരാണെന്ന പരാമർശം പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത തകർത്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പ്രസ്താവനയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കരിങ്കൊടി കാട്ടിയവർ ചില ചാനലുകാർ വാടകക്കെടുത്തവരാണെന്ന് പ്രസ്താവന തന്‍റെയൊരു തോന്നലില്‍ നിന്നാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ തോന്നൽ തെറ്റിപ്പോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയ പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുൻനിലപാടിൽ നിന്ന് മുഖ്യമന്ത്രി മലക്കം മറിഞ്ഞത്.

 

Tags:    
News Summary - ksu filed defamation case to pinarai vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.