തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് കീഴിൽ രൂപവത്കരിച്ച സ്വതന്ത്ര കമ്പനി സ്വിഫ്റ്റിന് തുടക്കമായി. ആനയറയിൽ ആരംഭിച്ച സ്വിഫ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, സൂപ്പർ ക്ലാസ് ബസ് ടെർമിനൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പരിഷ്കാരങ്ങൾ സർക്കാർ നടത്തുന്നതെന്നും തൊഴിലാളികൾ അടക്കമുള്ളവരുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തെൻറ ദീർഘനാളത്തെ ആഗ്രഹമാണ് ആനയറയിലെ ബസ് ടെർമിനൽ തുറന്നതിലൂടെ സാക്ഷാത്കരിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിെൻറ ലോഗോയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.
കെ.എസ്.ആർ.ടി.സിയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റും വ്യത്യാസമില്ലെന്നും എന്നാൽ നിയമപരമായി ഇത് വേർപെട്ട് നിൽക്കുന്നുവെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാതെ സ്വിഫ്റ്റിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.