Representational Image
ഹരിപ്പാട് (ആലപ്പുഴ): കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ടാങ്കറിന് പുറകിലിടിച്ച് 20 പേർക്ക് പരിക്ക്. ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാൽകുളങ്ങരയിൽ രാത്രി 11 മണിയോടെയാണ് സംഭവം.
ഗുരുതര പരിക്കേറ്റ മൂന്നു പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ് തിരുനൽവേലിയിലേക്ക് ടാറുമായി പോയ ടാങ്കറിന് പിന്നിൽ ഇടിച്ചത്. ഹരിപ്പാട് പൊലീസും അഗ്നിശമനസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.