കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ പമ്പുകൾ തുടങ്ങുന്നു; നൂറു ദിവസത്തിനകം 8 പമ്പുകൾ തുറക്കും

തിരുവനന്തപുരം:വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ തുടങ്ങുന്നു.ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 8 പമ്പുകൾ ആണ് തുടങ്ങുക എന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.


കെ എസ് ആർ ടി സി യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ.എസ് ആർ.ടി.സി.യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കും.

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും, ഇതിനുള്ള അനുമതി ലഭിച്ചു. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുന്നത്.

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. കെ.എസ്ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ല, മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Ksrtc starting petrol pump soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.