തിരുവനന്തപുരം: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്കുവേണ്ടി അന്തർ സംസ്ഥാന സർവിസ് നടത്തുന്ന മൂന്ന് വാടക സ്കാനിയകൾ മോേട്ടാർ വാഹനവകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് വൈകീട്ട് ബംഗളൂരുവിലേക്ക് സർവിസ് നടത്തേണ്ട രണ്ടു ബസും മൂകാംബികയിലേക്കുള്ള ഒരു ബസും തമ്പാനൂരിൽനിന്ന് പിടിച്ചെടുത്തത്. ഇതോടെ റിസർവ് ചെയ്ത യാത്രക്കാർ പ്രതിസന്ധിയിലായി. ഇൗ മൂന്ന് റൂട്ടിലേക്കുള്ള സർവിസും മുടങ്ങി.
മുംൈബ ആസ്ഥാനമായ കമ്പനിയിൽനിന്ന് വാടകക്കെടുത്തതാണ് ബസുകൾ. സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളതെന്നാണ് വിവരം. ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളിൽ തുക നികുതിയായി നൽകാനുണ്ട്. നികുതി അടയ്ക്കണമെന്ന് ആവർത്തിച്ച് നിർദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകൾ പിടിച്ചെടുക്കേണ്ടിവന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.