Posted On
date_range Updated On
date_range തച്ചങ്കരി അധികം കളിക്കേണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എസ്.ആർ.ടി.സി സ്വകാര്യ സ്വത്താണെന്നാണ് തച്ചങ്കരിയുടെ ധാരണയെന്നും അധികം കളിക്കേണ്ടെന്നും പന്ന്യൻ പറഞ്ഞു.
എം.ഡിയുടെ പല നടപടികളും കമീഷൻ തട്ടാനാണെന്ന് പന്ന്യൻ ആരോപിച്ചു. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചയങ്കരി കെ.എസ്.ആർ.ടി.സിയിലെത്തിയത്. ഇന്ന് വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഒാർക്കണമെന്നും പന്ന്യൻ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയിലെ എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.