െകാച്ചി: കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷനുമായുള്ള ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലും സംസ്ഥാന പൊലീസ് മേധാവിക്കും പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് േജാസഫ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ തള്ളിയത്.
വായ്പ ക്രമക്കേടിനടക്കം നേതൃത്വം നൽകിയ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന കെ.എം. ശ്രീകുമാറടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ തെൻറ മൊഴി രേഖപ്പെടുത്തിയതല്ലാതെ കേസെടുത്തില്ലെന്നും ഇതിന് നിർദേശിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. .
മൊഴി അവ്യക്തവും ഉൗഹങ്ങൾ നിറഞ്ഞതുമാണെന്നായിരുന്നു സർക്കാർ വാദം. വാദങ്ങൾ അംഗീകരിച്ച കോടതി, ആരോപണവിധേയരെ ഹരജിയിൽ കക്ഷിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജി തള്ളിയത്.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ 100.75 കോടി രൂപയുടെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. വിജിലൻസ് അന്വേഷണം വേണമെന്ന ഗതാഗതമന്ത്രി ആൻറണി രാജുവിെൻറ ശിപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ച് ഫയലിൽ ഒപ്പിട്ടു. ഉടൻതന്നെ ഇതുസംബന്ധിച്ച നിർദേശം വിജിലൻസ് ഡയറക്ടർക്ക് നൽകും.
കെ.എസ്.ആർ.ടി.സി ഫണ്ട് മാനേജ്മെൻറിലുണ്ടായ ഗുരുതര ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ ഡയറക്ടർ ബോർഡ് നേരത്തേ തീരുമാനിച്ചിരുന്നു. അധികാരത്തിലേറിയശേഷം ഗതാഗതമന്ത്രി ആൻറണി രാജു ആദ്യം ഒപ്പിട്ട ഫയലും ഇതായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെ.എസ്.ആർ.ടി.സി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.