തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് വായ്പ അനുവദിക്കുന്നതിന് കണ്ണൂർ ജില്ല സഹകരണ ബാങ്കിനുമേൽ സർക്കാർ ഒരുസമ്മർദവും നടത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വായ്പ നൽകാമെന്ന വാഗ്ദാനത്തിൽനിന്ന് പത്തനംതിട്ട ജില്ല സഹകരണബാങ്ക് പിന്മാറിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിെയ സഹായിക്കാൻ കണ്ണൂരിലെ ബാങ്ക് സ്വയം സന്നദ്ധമാകുകയായിരുന്നു. സഹകരണ ബാങ്കുകളെ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി നല്ല കസ്റ്റമർ ആണ്.
സഹകരണ ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള വായ്പ തിരിച്ചടക്കുന്നതിൽ ഒരിക്കലും അവർ മുടക്കംവരുത്തിയിട്ടില്ല. കണ്ണൂർ ജില്ല ബാങ്ക് സർക്കാർ ഗാരൻറിയുടെ അടിസ്ഥാനത്തിലാണ് വായ്പ നൽകിയത്. കെ.എസ്.ആർ.ടി.സി ആവശ്യമായ ഇൗടും നൽകിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചാൽ ഏഴ് ശതമാനം പലിശ കിട്ടുന്ന സ്ഥാനത്ത് 12 ശതമാനം പലിശക്കാണ് കെ.എസ്.ആർ.ടി.സിക്ക് നൂറുകോടി രൂപ വായ്പ അനുവദിച്ചത്. വായ്പ അനുവദിച്ചതുവഴി സഹകരണമേഖലക്കോ ജീവനക്കാർേക്കാ ഒരുകോട്ടവും ഉണ്ടാവില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇരുപത് മാസത്തിനകം േകരള ബാങ്ക് യാഥാർഥ്യമാകും. ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള ടാസ്ക്ഫോഴ്സിൽ നാലംഗങ്ങളെ ഉടൻ നിയമിക്കും. ബാങ്ക് രൂപവത്കരണം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായും പൊതുജനങ്ങളുമായും ചർച്ചചെയ്യുന്നതിന് മൂന്ന് മേഖലയോഗങ്ങൾ സംഘടിപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതിയുടെ കേന്ദ്രമായാണ് ചിത്രീകരിക്കപ്പെടുന്നത്. അതിന് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അതിന് സഹായകമായ എല്ലാനടപടികളും സർക്കാർ സ്വീകരിക്കും.
കോവളം കൊട്ടാരം പൊതുസ്വത്തായി നിലനിർത്തുന്നതിന് സർക്കാറിന് െചയ്യാവുന്ന കാര്യങ്ങളെല്ലാംെചയ്തു. എന്നാൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ സുപ്രീംകോടതി വിധി എപ്പോഴും വരണമെന്നില്ല. എന്തായാലും കൊട്ടാരം പൊതുസ്വത്തായി നിലനിർത്തുന്നതിന് സിവിൽകേസ് നൽകണമെന്ന ആവശ്യം ഉൾപ്പെടെ എല്ലാ സാധ്യതകളും സർക്കാർ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.