Posted On
date_range Updated On
date_range റാങ്ക് പട്ടികയിലെ 2455 പേർക്ക് നിയമനം നൽകണം -കെ.എസ്.ആർ.ടി.സിയോട് ഹൈകോടതി
കൊച്ചി: 2016 ഡിസംബർ 31ന് കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽനിന്ന് താത്കാലിക ഡ്രൈവർമാരെ നിയമിക്കാൻ ഹൈകോടതി ഉത്തരവ്. 2455 പേർക്ക് നിയമനം നടത്താനാണ് ഹൈകോടതി ഉത്തരവ്.
യോഗ്യത അനുസരിച്ചുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് കോടതിയെ അറിയിക്കണമെന്ന് പി.എസ്.സിക്ക് നിർദേശമുണ്ട്. ഒഴിവനുസരിച്ച് ഉദ്യോഗാർഥി ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിയമനം നൽകണമെന്നും കോടതി നിർേദശിച്ചിട്ടുണ്ട്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിയമിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചുള്ള ഹരജി നേരത്തെ മുതൽ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.