കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ; 'സമരം കൂടുതൽ ദുരിതത്തിലാക്കും'

കൊച്ചി: ജീവനക്കാർ സമരം തുടർന്നാൽ സ്ഥാപനത്തിന്‍റെ അവസ്ഥ കൂടുതൽ ദുരിതത്തിലാവുമെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. സമരം തുടർന്നാൽ യാത്രക്കാർ കൂടുതൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി വരും. ഇപ്പോൾ തന്നെ നഷ്ടത്തിലുള്ള സ്ഥാപനത്തിന് ഇത് താങ്ങാനാവാത്ത അവസ്ഥയുണ്ടാക്കുമെന്നും ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ജീവനക്കാരുടെ ശമ്പളം വൈകരുതെന്നാവശ്യപ്പെട്ട് ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.

ഒന്നുരണ്ട് വർഷത്തികനം കെ.എസ്.ആർ.ടി.സിയുടെ നില മെച്ചപ്പെടുമെന്നും അതോടെ ജീവനക്കാരുടെ പരാതിക്ക് പരിഹാരമാകുമെന്നും വിശദീകരണത്തിൽ പറയുന്നു.

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്ക് നിലവിലുള്ള ടിക്കറ്റ് - ടിക്കറ്റേതര വരുമാനങ്ങൾ തികയുന്നില്ല. ഈ വർഷം ശമ്പളം - പെൻഷൻ വിതരണത്തിനായി സർക്കാർ ഇതുവരെ 105 കോടിയിലേറെ നൽകി. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് മാസംതോറും 17 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞെങ്കിലും സമരത്തെത്തുടർന്ന് 25 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇന്ധനച്ചെലവ് കുറക്കുക, ടിക്കറ്റിലൂടെയല്ലാത്ത മറ്റ് വരുമാനം വർധിപ്പിക്കുക, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിലൂന്നിയ ശ്രമങ്ങൾ നടന്നുവരുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില നടപടികളും ആരംഭിച്ചിട്ടുണ്ട്. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്.

വിമർശനവുമായി ആനത്തലവട്ടം

തി​രു​വ​ന​ന്ത​പു​രം: തൊ​​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ഗ​താ​ഗ​ത​മ​ന്ത്രി​യും കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്​​മെ​ന്‍റും ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​തി​നി​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി.​ഐ.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷ​മ​ക്ക്​ പ​രി​ധി​യു​ണ്ടെ​ന്നും അ​വ​രാ​ണ്​ ​എ​ല്ലാ പ്ര​ശ്ന​ത്തി​നും ​കാ​ര​ണ​മെ​ന്ന്​​ പ​റ​യു​ന്ന​വ​രെ പു​റം​കാ​ലു​കൊ​ണ്ട്​ ച​വി​ട്ടി​യെ​റി​യു​മെ​ന്നും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു. ശ​മ്പ​ള​മു​ട​ക്ക​ത്തി​നെ​തി​രെ ചീ​ഫ്​ ഓ​ഫി​സി​ന്​ മു​ന്നി​ൽ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​ര​വേ​ദി​യി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം.

'കെ.​എ​സ്.​ആ​ർ.​ടി.​സി​ പൂട്ടാൻ നീക്കം'

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യെ സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ വി​ധി​ക്കു​ക​യാ​ണെ​ന്നും പൂ​ട്ടാ​നു​ള്ള സാ​മൂ​ഹി​ക​സ​മ്മ​ർ​ദ​മു​ണ്ടാ​ക്കാ​നാ​ണ്​ സ്വി​ഫ്​​റ്റ്​ അ​ട​ക്ക​മു​ള്ള നീ​ക്ക​ങ്ങ​ളെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി മ​റ്റൊ​രു ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ​ അ​വി​ടെ ക​രാ​റു​കാ​രെ മാ​​ത്രം നി​യ​മി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​റി​നെ എ​ങ്ങ​​നെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റെ​ന്ന്​ വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ശ​മ്പ​ള​മു​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ​ ചീ​ഫ്​ ഓ​ഫി​സി​ന്​ മു​ന്നി​ൽ ടി.​ഡി.​എ​ഫ് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.