നീലക്കുറിഞ്ഞി കാണാൻ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ശാന്തൻപാറക്കടുത്ത് കള്ളിപ്പാറ എന്ന സ്ഥലത്ത് പുത്തു നിൽക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. മൂന്നാർ ഡിപ്പോയിൽ നിന്ന് കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സൈറ്റ് സീയിങ് സർവീസ് ഏർപ്പെടുത്തി.

മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഫോൺ മുഖാന്തിരം സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

സീറ്റ് ബുക്കിങ് നമ്പരുകൾ

94469 29036

98950 86324

94473 31036

മൂന്നാർ ഡിപ്പോ എൻക്വയറി

04865-230201

Tags:    
News Summary - KSRTC has provided an opportunity for tourists to see Neelakurinji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.