ബസ് ഡ്രൈവർ വി.എസ്. അനു, കണ്ടക്ടർ എം.എം. നിസാർ
തിരുവല്ല: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാവേലിക്കര സ്വദേശിനിയുടെ ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി. പെരിങ്ങര പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ മാവേലിക്കര മങ്ങാട്ടേത്ത് വീട്ടിൽ വത്സല കുമാരിയെയാണ് ബസ് ഡ്രൈവർ വി.എസ്. അനു, കണ്ടക്ടർ എം.എം. നിസാർ എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കായംകുളത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന വത്സല കുമാരിക്ക് മണിപ്പുഴക്ക് സമീപംവെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് മറ്റ് സ്റ്റോപ്പുകളിലെങ്ങും നിർത്താതെ വത്സല കുമാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.